10:15pm 03 September 2026
NEWS
ടിബറ്റിൽ ശക്തമായ ഭൂചലനം
07/01/2025  07:49 AM IST
nila
  ടിബറ്റിൽ ശക്തമായ ഭൂചലനം

ടിബറ്റിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായത്. നേപ്പാളിലും, ഡൽഹി-എൻസിആർ, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് ടിബറ്റിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 6:35 നാണ് ഭൂകമ്പം ഉണ്ടായത്. ടിബറ്റിലെ സിസാങ് ആയിരുന്നു  പ്രഭവകേന്ദ്രം. 

ഗുവാഹത്തിയിലും പട്‌നയിലുമാണ് ഇന്ത്യയിൽ ഭൂചലനം അനുഭവപ്പെട്ടത്. അവിടെ ആളുകൾ അവരുടെ വീടുകൾക്കും അപ്പാർട്ടുമെൻ്റുകൾക്കും പുറത്തേക്ക് ഓടുകയായിരുന്നു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img